World Diabetes Day Quiz Questions and Answers In Malayalam

 ലോക പ്രമേഹ ദിനം ക്വിസ് ചോദ്യോത്തരങ്ങൾ

World Diabetes Day Quiz  CLICK HERE

ഈ ചോദ്യങ്ങളുടെ PDF വേണ്ടവർ താഴെ PDF   എന്ന് കമൻ്റ് ചെയ്യുക.

1. ജീവിതശൈലി രോഗങ്ങൾക്ക് ഉദാഹരണങ്ങൾ 

പ്രമേഹം 

ഹൃദയസംബന്ധമായ രോഗങ്ങൾ 

പക്ഷാഘാതം 

ക്യാൻസർ


2. സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി ഏതാണ് 

പാൻക്രിയാസ്


3. ജീവിതശൈലി രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദം 

ടൈപ്പ് 2 പ്രമേഹം


4. അന്തസ്രാവി ഗ്രന്ഥിയായും ബഹുസ്രാവീഗ്രന്ഥിയായും പ്രവർത്തിക്കുന്ന ഗ്രന്ഥി 

പാൻക്രിയാസ് 


5. മനുഷ്യ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 

70 -110 മില്ലിഗ്രാം/100ml


6. രക്തത്തിലെ  ഗ്ലൂക്കോസിന്റെ അളവ് 43 മില്ലിഗ്രാം ആയി കുറയുന്നത് മൂലമുണ്ടാകുന്ന പെട്ടെന്നുള്ള മരണത്തിനോ ബോധക്ഷയത്തിനോ കാരണമാകുന്നു ഈ അവസ്ഥയുടെ പേര് 

ഇൻസുലിൻ ഷോക്ക് 


7. പ്രഭാത ഭക്ഷണത്തിനു മുമ്പുള്ള രക്ത പരിശോധനയിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് എത്രയായാലാണ് പ്രമേഹം എന്ന് പറയുന്നത് 

126mg/100ml 


8. ഗ്ലൂക്കോസിന്റെ അളവ് അമിതമായി കൂടുന്ന അവസ്ഥയ്ക്ക് പറയുന്ന പേര് 

ഹൈപ്പർ ഗ്ലൈസീമിയ


9. ലോക പ്രമേഹ ദിനമായി ആചരിക്കുന്നത് 

നവംബർ 14 


10. ലോക പ്രമേഹ ദിനത്തിലെ ലോഗോ 

നീലവൃത്തം


11. പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി 

വയോ മധുരം 


12. ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് വേണ്ടി കേരള സാമൂഹിക സുരക്ഷാ മിഷനും ആരോഗ്യവകുപ്പും കൂടി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി 

മിഠായി

13. അനാരോഗ്യകരമായ ജീവിതശൈലീ രീതികളും മറ്റു ഘടകങ്ങളും മൂലമുണ്ടാകുന്ന രോഗങ്ങളാണ്

ജീവിതശൈലി രോഗങ്ങൾ 


14. പാന്ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ 

ഇൻസുലിൻ 

ഗ്ലൂക്കഗോൺ


15. ശരീരത്തിലെ ഇൻസുലിന്റെ കുറവ് / പ്രവർത്തന വൈകല്യമോ കാരണം ഉണ്ടാകുന്ന രോഗം 

പ്രമേഹം 


16. ഒരു പെപ്റ്റൈഡ് ഹോർമോൺ 

ഇൻസുലിൻ


17. ശരിയായ അളവിൽ കോശങ്ങൾക്ക് ഗ്ലൂക്കോസ് ആകിരണം ചെയ്യാൻ സാധിക്കാത്തതുമൂലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയ്ക്ക് പറയുന്നത് 

പ്രമേഹം 


18. ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി 

ആഗ്നേയ  ഗ്രന്ഥി


19. പ്രമേഹത്തെ രണ്ടായി തരം തിരിക്കാം അവ ഏതൊക്കെ 

ടൈപ്പ് വൺ പ്രമേഹം

ടൈപ്പ് 2 പ്രമേഹം

World Diabetes Day Quiz  CLICK HERE

20. മൂത്രത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ലായനി 

ബെനഡിക്ട് ലായനി 


21. ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാത്തതു മൂലം ഉണ്ടാകുന്ന പ്രമേഹം 

ടൈപ്പ് വൺ പ്രമേഹം 


22. ഇൻസുലിനോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മ കാരണം ഉണ്ടാവുന്ന പ്രമേഹം

ടൈപ്പ് 2 പ്രമേഹം 


23. അമിനോ ആസിഡിൽ നിന്നും ഗ്ലൂക്കോസ് നിർമ്മിക്കുന്ന ഹോർമോൺ 

ഗ്ലൂക്കഗോൺ


24. കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ളക്കോജനാക്കി മാറ്റുന്ന ഹോർമോൺ 

ഇൻസുലിൻ 


25. ഗ്ലൂക്കോസ് തന്മാത്രകളുടെ കോശത്തിനകത്തേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുന്ന ഹോർമോൺ 

ഇൻസുലിൻ


26. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ 

ബാൻ്റിങ്, ബെസ്റ്റ് 1921

World Diabetes Day Quiz  CLICK HERE

2 Comments

Post a Comment

Previous Post Next Post