മലബാർ കലാപം psc ചോദ്യോത്തരങ്ങൾ Malabar Rebellion

മലബാർ കലാപം PSC ചോദ്യോത്തരങ്ങൾ 


∎ മലബാർ കലാപം അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിയമിച്ച കമ്മീഷൻ ഏതാണ്? 

ലോഗൻ കമ്മീഷൻ 


∎ മാപ്പിള ലഹളയുടെ പ്രധാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയത് മലബാറിൽ കലക്ടർ ആയ വില്യം ലോഗനാണ് 


∎ മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചതാരാണ് 

വില്യം ലോഗൺ 


∎ മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി

ഹിച്ച് കോക്ക്


∎ മലബാർ കലാപം നടക്കുമ്പോൾ മലബാർ കലക്ടർ ആരായിരുന്നു 

ഇ.എഫ്. തോമസ് 


∎ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ ആരായിരുന്നു

എച്ച് വി കനോലി


∎ കൊച്ചിൻ സ്റ്റേറ്റ് മാനുവൽ രചിച്ചത് 

സി.അച്യുത മേനോൻ 


∎ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ രചിച്ചത് 

വി നാഗമയ്യാ 


∎ മലബാർ കലാപത്തിൻ്റെ പ്രധാന കേന്ദ്രം 

തിരൂരങ്ങാടി 


∎ മലബാർ കലാപം എന്തായിരുന്നു

1836 മുതലുള്ള ചെറുതും വലുതുമായ ഒട്ടനവധി മാപ്പിള ലഹളകളുടെ തുടർച്ചയായി 1921ൽ നടന്ന കലാപമാണ് മലബാർ കലാപം 


∎ മലബാർ കലാപത്തിൻ്റെ പ്രധാന നേതാക്കൾ 

കുമരൻ പുത്തൂർ സിതി കോയ തങ്ങൾ 

വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി 

അലി മുസ്‌ലിയാർ 


∎ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം 

പൂക്കോട്ടൂർ യുദ്ധം (1921 )


∎ പൂക്കോട്ടൂർ യുദ്ധത്തിന് കാരണം 

ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായി വടക്കേവീട്ടിൽ മുഹമ്മദ് മോഷണക്കുറ്റം ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ് പൂക്കോട്ടൂർ യുദ്ധത്തിന് കാരണം 


∎ മാപ്പിള ലഹളയെ തുടർന്ന് നടന്ന മറ്റൊരു സുപ്രധാന ഏറ്റുമുട്ടൽ 

മണ്ണാർക്കാട് ഏറ്റുമുട്ടൽ 


∎ വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി ബ്രിട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങിയത് ഏത് വർഷമാണ് 

1922 


∎ 1921ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെതിരായി പോരാടിയ വനിത ആരാണ്? 

കമ്മത്ത് ചിന്നമ്മ 


∎ മലബാർ കലാപത്തിൽ പങ്കെടുത്തവരെ നാടുകടത്തിയത് എവിടേക്കാണ്

ആൻഡമാൻ നിക്കോബാർ 

ബോട്ടണി ബേ (ആസ്ട്രേലിയ) 


∎ മലബാർ കലാപത്തെ പ്രമേയമാക്കി ഐവി ശശി സംവിധാനം ചെയ്ത സിനിമ ഏതാണ് 

1921 


∎ മലബാർ കലാപം പ്രമേയമാക്കി കുമാരനാശാൻ രചിച്ച കവിത 

ദുരവസ്ഥ 


∎ മലബാർ കലാപം എന്ന കൃതി രചിച്ചത് 

കെ മാധവൻ നായർ 


∎ ഖിലാഫത്ത് സ്മരണകൾ എന്ന പുസ്തകം ആരുടേതാണ് 

എം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് 


∎ മലബാർ കലാപം പ്രമേയമാക്കിയ സുന്ദരികളും സുന്ദരന്മാരും എന്ന കൃതി എഴുതിയത് ആരാണ് 

ഉറൂബ് 


∎ മലബാർ കലാപവുമായി ബന്ധപ്പെട്ട് ഉണ്ടായ തീവണ്ടി 

വാഗൺ ട്രാജഡി


∎ വാഗൺ ട്രാജഡിനടന്ന വർഷം 

1921 നവംബർ 10 


∎ വാഗൺ ട്രാജഡി റിപ്പോർട്ട് ചെയ്ത സ്റ്റേഷൻ 

പോത്തന്നൂർ 


∎ എന്താണ് വാഗൺ ട്രാജഡി 

മലബാർ കലാപത്തിൽ പങ്കെടുത്തവരെ ഗുഡ്സ് വാഗണൽ നിറച്ച് തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയപ്പോൾ 72 പേർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് ഇത്. വാഗൺ ട്രാജഡി നടന്ന ഗുഡ്സ് വാഗണിൻ്റെ നമ്പർ എം എസ് എം എൽ വി 1711 


∎ വാഗൺ ട്രാജഡി അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ 

AR നേപ്പ് കമ്മീഷൻ 


∎ വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്

തിരൂർ 


∎ വാഗൺ ട്രാജഡി, ഗവൺമെൻറ് നൽകിയ നഷ്ടപരിഹാര തുക എത്രയാണ് 

300 രൂപ


ഈ ചോദ്യങ്ങളുടെ പി ഡി എഫ് വൈകാതെ തന്നെ അപ്ലോഡ് ചെയ്യുന്നതാണ്. ആവശ്യമുള്ളവർ താഴെ കമൻ്റ് ചെയ്യുക.

3 Comments

Post a Comment

Previous Post Next Post