പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും പി എസ് സി ചോദ്യോത്തരങ്ങൾ

പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART - 2 



 15. സ്വന്തമായി ആഹാരം നിർമ്മിക്കാൻ  സാധിക്കാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ അറിയപ്പെടുന്നത്

🅰 പരപോഷികൾ 


16. ആഹാരം നിർമ്മിക്കാൻ സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികൾ 

🅰 പ്രകാശ  പോഷികൾ  


17. ആഹാരത്തിനായി സ്വപോഷികൾ ഉല്പാദിപ്പിക്കുന്ന ആഹാരത്തെ ആശ്രയിക്കുന്ന ജീവി വിഭാഗം അറിയപ്പെടുന്നത് 

🅰 ഉപഭോക്താക്കൾ 


18. സ്വപോഷികൾ ആയ സസ്യങ്ങളെ നേരിട്ട് ഭക്ഷിക്കുന്ന ജീവി വിഭാഗം അറിയപ്പെടുന്നത് 

🅰 സസ്യഭോജികൾ 


19. ആവാസവ്യവസ്ഥയിലെ പ്രാഥമിക ഉപഭോക്താക്കൾ 

🅰 സസ്യഭോജികൾ 


20. സസ്യഭോജികൾക്ക് ഉദാഹരണം 

🅰 പുൽച്ചാടി 


21. ജന്തുക്കളെയും സസ്യങ്ങളെയും ഭക്ഷിക്കുന്ന ജീവി വർഗ്ഗം അറിയപ്പെടുന്നത് 

🅰 മിശ്രഭോജി 

ഉദാഹരണം മനുഷ്യൻ


22. ഭക്ഷ്യശൃംഖല രണ്ട് തരത്തിൽ കാണപ്പെടുന്നു ഏതൊക്കെയാണ് 

🅰 ഗ്രേസിഗ് ഭക്ഷ്യശൃംഖല 

🅰 ഡെട്രിറ്റസ് ഭക്ഷ്യശൃംഖല


എന്താണ് ഭക്ഷ്യശൃംഖല കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും

23. പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി ഏതാണ് 

🅰 സമുദ്രം


24. ഡി നൈട്രിഫൈങ്  ഉദാഹരണം  

🅰 സ്യൂഡോമോണസ് 


25. എന്താണ് ഡി നൈട്രിഫിക്കേഷൻ

🅰 സ്യൂഡോമോണസ് പോലെയുള്ള ഡി നൈട്രിഫൈങ്  ബാക്ടീരിയകൾ നൈട്രജൻ സംയുക്തങ്ങൾ വിഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാകുന്ന പ്രക്രിയ ആണ് ഇത്


26. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിൽ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് 

🅰 എടവക വയനാട് 


27. ജൈവവൈവിധ്യം അഥവാ ബയോഡൈവേഴ്സിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് 

🅰 ഡബ്ല്യു ജി റോസ്ൻ 


28. എന്താണ് കമ്മ്യൂണിറ്റി റിസർവുകൾ 

🅰 പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് കമ്മ്യൂണിറ്റി റിസർവ് എന്നറിയപ്പെടുന്നത് 


29. കേരളത്തിലെ പ്രധാന  കമ്മ്യൂണിറ്റി റിസർവ് ആണ് .......

🅰 കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് 


30. എന്താണ് കാവുകൾ  

🅰 മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലകൾ അറിയപ്പെടുന്നതാണ് കാവുകൾ 


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 1 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 2 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 3 CLICK HERE

∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 4 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 5 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 6 CLICK HERE

Post a Comment

Previous Post Next Post